വ​ന​പാ​ത​യി​ൽ ക​ടു​ത്ത നി​രീ​ക്ഷ​ണം; ഇ​രു​ള​ത്ത്​ ചെ​ക്ക്​​പോ​സ്​​റ്റ്​

പുൽപള്ളി: ബത്തേരി- പുൽപള്ളി വനപാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു. ഇതിെൻറ ഭാഗമായി ഇരുളത്ത് വൈൽഡ് ലൈഫിെൻറ കീഴിൽ പുതിയ ചെക്ക്പോസ്റ്റ് തുറക്കാൻ നടപടി തുടങ്ങി. ചെക്ക്പോസ്റ്റിെൻറ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇത് പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ നാലാം മൈലിൽ വനംവകുപ്പ് വനപാലകർക്കായി ക്യാമ്പും തുറക്കും. ഇതിെൻറ പണികളും ആരംഭിച്ചുകഴിഞ്ഞു. ഇരുളത്ത് ചെക്ക്പോസ്റ്റ് വരുന്നതോടെ കള്ളക്കടത്തും മറ്റും തടയാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലാംമൈലിൽ നിരീക്ഷണ ക്യാമ്പ് തുറക്കുന്നതോടെ വടക്കനാട്, കുപ്പാടി വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം വരും. വടക്കനാടുനിന്നും കുപ്പാടിയിൽനിന്നും വനപാതയിലൂടെ നാലാം മൈലിലേക്കെത്താൻ എളുപ്പവഴിയാണ്. രാത്രി കാലങ്ങളിൽ നിലവിൽ നാലാംമൈലിലുള്ള ചെക്ക്പോസ്റ്റ് വെട്ടിച്ച് ഈ വഴികളിലൂടെ കള്ളക്കടത്തും മറ്റും നടക്കുന്നതായി ശ്രദ്ധയിൽെപട്ടതിെൻറ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പുതിയ ചെക്ക്പോസ്റ്റിനും മറ്റും നടപടി സ്വീകരിച്ചത്. നാലാംമൈലിലടക്കം രഹസ്യകാമറ സ്ഥാപിച്ചിട്ടുണ്ട്. മൃഗവേട്ടയും മറ്റും തടയുന്നതിെൻറ ഭാഗമായിട്ടാണ് പുതിയ നടപടികൾ. ബത്തേരിയിൽനിന്നും ബീനാച്ചി-പാപ്ലശ്ശേരി വഴി ഇരുളത്തേക്ക് എളുപ്പത്തിലെത്താം. കള്ളക്കടത്തുകാരും മറ്റും ഈ വഴിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുളത്ത് ചെക്ക്പോസ്റ്റ് തുറക്കുന്നത്. നിലവിൽ രാത്രികാലങ്ങളിൽ ഇരുളം ജങ്ഷനിൽ വനപാലകർ വാഹനപരിശോധനയടക്കം നടത്തി വരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.