പ​ര​ക്കു​നി​യി​ൽ ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

പനമരം: പരക്കുനി പ്രദേശത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലർെച്ച ആനകൾ കൂട്ടമായി വന്ന് വയലിൽ ഇറങ്ങുകയായിരുന്നു. പരക്കുനി ജോയിയെന്ന ജോസഫിെൻറയും പെരുങ്ങോളൻ ഫസലിെൻറയും പത്തേക്കറോളം വരുന്ന നെൽകൃഷി ചവിട്ടിയും പറിച്ചുകളഞ്ഞുമാണ് ആനകൾ നശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അത്താണിക്കുന്ന്, പുഞ്ചവയൽ, മാത്തൂർ പ്രദേശങ്ങളിൽ ആറുമണിയായാൽ വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. രാത്രിയായാൽ പനമരം ടൗണിൽനിന്ന് കാട്ടാനപ്പേടി കാരണം ഓട്ടോകളും സർവിസ് നടത്താൻ തയാറാകില്ല. ഇതുകാരണം അത്താണികുന്ന്, അമ്മാനി പ്രദേശത്തുള്ളവർക്ക് വെളുപ്പിനും രാത്രിയും യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. അത്താണികുന്നിലെ മാണിക്കോത്ത് അബൂബക്കർ, തെയ്യൻ രാജു, പേച്ചായി രഘു, ഒ.സി. യൂസഫ് എന്നിവരുടെ പറമ്പുകളിൽ സ്ഥിരമായി കാട്ടാനകളെത്തുന്നത് ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പരക്കുനി പ്രദേശത്ത് നെൽകൃഷിക്ക് വെള്ളം കിട്ടാനില്ലാത്ത സാഹചര്യത്തിൽ ഏറെ പ്രയാസപ്പെട്ടാണ് ഇത്തവണ കർഷകർ പുഞ്ചകൃഷി പൂർത്തിയാക്കുന്നത്. നെൽകൃഷി കാട്ടാന നശിപ്പിച്ചതോടെ ബാങ്കിൽനിന്നും മറ്റും വായ്പയെടുത്ത് കൃഷിചെയ്ത കർഷകർ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.