ബി​വ​റേ​ജ് ഔ​ട്ട്​​​ലെ​റ്റ്: പ​ന​മ​ര​ത്ത് വി​വാ​ദം കൊ​ഴു​ക്കു​ന്നു

പനമരം: നീരട്ടാടിയിൽ പൂട്ടിയ മദ്യശാല അവിടെത്തന്നെ തുറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ച് ജനകീയ സമര സമിതി രംഗത്ത്. മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ടും ചില സംഘടനകൾ ഇപ്പോൾ രംഗത്തുണ്ട്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് പനമരം നെല്ലാറാട്ട് കവലയിലെ മദ്യശാല നീരട്ടാടി ഹോപ്കോയ്ക്കടുത്തേക്ക് മാറ്റിയത്. കൈനാട്ടി-പനമരം -മാനന്തവാടി റോഡ് സംസ്ഥാന പാതയാണെന്നും അതിനാൽ മദ്യശാല മാറ്റം അനിവാര്യമാണെന്നുമായിരുന്നു ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇത് ജില്ല റോഡാണെന്നാണ് നീരട്ടാടിയിലെ മദ്യശാല വിരുദ്ധ സമരസമിതി നേതാക്കൾ പറയുന്നത്. പൊതുമരാമത്തിെൻറ തിരുവനന്തപുരം ഓഫിസിൽനിന്നാണ് കഴിഞ്ഞ ദിവസം ഈ വിവരം ലഭിച്ചതെന്ന് നീരട്ടാടി സമരസമിതി ചെയർമാൻ പി.ജെ. ബേബി പറഞ്ഞു. ഇൗ റോഡ് ഏത് വിഭാഗത്തിലാണെന്ന് വിശദീകരിക്കാൻ ജില്ലയിലെ പൊതുമരാമത്ത് അധികൃതർ തയാറാകാത്തതും ജില്ല റോഡാണെങ്കിൽ അത് മറച്ചുവെച്ച് ധിറുതിയിൽ ഔട്ട്ലെറ്റ് മാറ്റിയതും എന്തുകൊണ്ടാണെന്ന് ചോദ്യമുയരുന്നുണ്ട്. നീരട്ടാടി മദ്യശാല പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനെൻറ മകെൻറ കെട്ടിടത്തിലായിരുന്നു. ഹൈകോടതി ഉത്തരവിനെത്തുടർന്ന് പത്ത് ദിവസംമുമ്പ് പൂട്ടിയ ഈ മദ്യശാല തുറക്കാൻ ബിവറേജ് അധികൃതർ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. പഞ്ചായത്തിെൻറ ലൈസൻസ് ഇല്ലാത്തതിനാൽ ഔട്ട്ലെറ്റ് പൂട്ടാനാണ് ഹൈകോടതി ഉത്തരവ്. ലൈസൻസ് ലഭിക്കുന്ന മുറക്ക് തുറക്കുകയും ചെയ്യാം. ഭരണ പക്ഷത്തേക്കാൾ അംഗബലമുള്ള പനമരം ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷം വിചാരിച്ചാൽ ലൈസൻസ് കൊടുക്കാൻ കഴിയും. യു.ഡി.എഫ് ഭരണ സമിതിയിലാണെങ്കിലും വൈസ് പ്രസിഡൻറ് ഇടത് ചേരിയിലാണെന്നത് ലൈസൻസ് നീക്കത്തിന് ആക്കം കൂട്ടും. അതേസമയം, നെല്ലാറാട്ടിൽ ഔട്ട്ലെറ്റ് തിരിച്ച് സ്ഥാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ സംഘടിച്ചിട്ടുണ്ട്. ഫ്ലക്സ് ബോർഡുകളും മറ്റും അവർ സ്ഥാപിച്ചു കഴിഞ്ഞു. പനമരത്തെ മദ്യത്തിൽ മുക്കാനുള്ള ശ്രമം സമരത്തിലൂടെ ചെറുത്തുതോൽപിക്കുമെന്ന് ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.