കു​രു​മു​ള​ക്​ വി​ല ഇ​ടി​യു​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

പുൽപള്ളി: കറുത്ത പൊന്നിെൻറ ഇറക്കുമതി ഭീഷണി വിപണിയിൽ വൻ പ്രതിസന്ധിക്കിടയാക്കുന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കുരുമുളകിന് വൻതോതിൽ വിലയിടിഞ്ഞത് വയനാടൻ കർഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് 64- ടൺ കുരുമുളക് കൊച്ചിയിൽ എത്തിയതോടെ വിപണിയിലെ വില വീണ്ടും ഇടിയുമെന്ന ഭീതിയിലാണ് കർഷകർ. അൺഗാർബിൾഡ് കുരുമുളക് 58,300 രൂപയിൽനിന്ന് 57,200 രൂപയായും ഗാർബിൾഡ് കുരുമുളക് വില 61,300ൽനിന്ന് 60,200 രൂപയായും കുറഞ്ഞു. വിയറ്റ്നാമിൽ 6000 ഡോളറിൽ താഴെയാണ് വില. ശ്രീലങ്കയിൽ 7000 ഡോളറും. 60 ശതമാനം ഡ്യൂട്ടി നൽകി ഇറക്കുമതി നടത്തിയാലും ഇറക്കുമതിക്കാർക്ക് വലിയ ലാഭമുണ്ടാവും. രൂപയുടെ മൂല്യം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ഇറക്കുമതി ലാഭകരമാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകിെൻറ വില 9400 ഡോളറാണ്. ബ്രസീൽ 5600-6000 ഡോളറിനും വിയറ്റ്നാം 5000-5400 ഡോളറിനുമാണ് മുളക് ഓഫർ നൽകുന്നത്. കൊച്ചി ടെർമിനൽ വിപണിയിൽ ദിവസേന ശരാശരി 20 മുതൽ 30 വരെ ടൺ കുരുമുളക് എത്തുന്നുണ്ട്. ഭേദപ്പെട്ട വില നിലനിന്നിരുന്ന മുളകിന് ഓരോ ആഴ്ച കഴിയുമ്പോഴും വില ഇടിയുകയാണ്. കിലോക്ക് 700 രൂപ വരെ എത്തിയ ഉണക്ക കുരുമുളകിെൻറ വില വിളവെടുപ്പ് ആരംഭിച്ചതോടെ കുത്തനെ ഇടിഞ്ഞ് 620ൽ താഴെയെത്തി. ഇപ്പോൾ 540 രൂപയിലും താഴെയാണ്. നവംബറിൽ 640 രൂപയായിരുന്നു. പിന്നീട് ഓരോ മാസവും കുറഞ്ഞുവന്നു. വയനാട്ടിലടക്കം വിളവെടുപ്പ് സീസണിൽ വില ഗണ്യമായി കുറഞ്ഞു. വിലയിടിവിനൊപ്പം രോഗബാധകളും കർഷകരെ തളർത്തി. കുരുമുളക് കൃഷിയുടെ അളവും ഉൽപാദനവും വർഷങ്ങൾ കഴിയുേന്താറും കുറയുകയാണ്. രോഗബാധകളാൽ വയനാട്ടിലും ഇടുക്കിയിലും ഉൽപാദനം കുത്തനെ കുറയുകയാണ്. കീടബാധകളാൽ ഹെക്ടർകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. കുരുമുളക് കൃഷി പുനരുദ്ധാരണത്തിനായി കോടികൾ കുറഞ്ഞ കാലയളവിൽ ചെലവഴിച്ചു. എന്നാൽ, ഇതിെൻറ ഗുണം ഉണ്ടായിട്ടില്ല. കാലാവസ്ഥ വ്യതിയാനത്താൽ അവശേഷിക്കുന്ന കൃഷിയും നശിക്കുകയാണ്. കുരുമുളകിനൊപ്പം കാപ്പിയുടെ വിലയും കുറയുന്നത് കർഷകർക്ക് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.