2000 പാക്കറ്റ് പാന്‍മസാല പിടികൂടി

തിരുനെല്ലി: വാഹന പരിശോധനക്കിടയില്‍ എക്സൈസ് സംഘം 2000 പാക്കറ്റ് പാന്‍മസാല പിടികൂടി. തോല്‍പ്പെട്ടി കേരള, കര്‍ണാടക അതിര്‍ത്തി ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബംഗളൂരുവില്‍നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ സീറ്റിനടിയില്‍ നിന്ന് പാന്‍മസാല പിടിച്ചെടുത്തത്. എക്സൈസ് പ്രിവന്‍റീവ് ഓഫിസര്‍ രമേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ കണ്ടത്തൊനായില്ല. ഉല്‍പന്നങ്ങള്‍ മാനന്തവാടി ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.