'ലൈഫിനെയും കോവിഡ്​ ബാധിച്ചു, ഇപ്പോൾ പുരോഗതി'

തിരുവനന്തപുരം: മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് പദ്ധതിയെയും കോവിഡ് ബാധിച്ചെന്നും അതേസമയം ഇപ്പോൾ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. ഒന്നും രണ്ടും ഘട്ടങ്ങളിലായി 2.19 ലക്ഷം വീടുകളാണ് ലക്ഷ്യമിടുന്നത്. പലകാരണങ്ങളാൽ നിർമാണം മുടങ്ങിയ വീടുകളുടെ പൂർത്തീകരണമാണ് ഒന്നാംഘട്ടത്തിൽ ഉദ്ദേശിച്ചത്. 54,169 ഗുണഭോക്താക്കളിൽ 52,084 പേരുടെയും വീടുകൾ പൂർത്തിയാക്കി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഭൂമിയുള്ള ഭവനരഹിതർക്കായി ലക്ഷ്യമിട്ട രണ്ടാംഘട്ടത്തിൽ 81.38 ശതമാനം (77,244) വീടുകൾ പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടത്തിലാണ്. രണ്ടാംഘട്ടത്തിൽ 3332 കോടി ഗുണഭോക്തൃവിഹിതം നൽകി. ഭൂമിേയാ വീടോ ഇല്ലാത്തവർക്കുള്ള മൂന്നാംഘട്ടത്തിൽ വീടിന് അർഹരായവരായി ഒരുലക്ഷം പേരെയാണ് കണ്ടെത്തിയത്. 2020 ഡിസംബറിൽ 16 ഭവന സമുച്ചയങ്ങൾ പൂർത്തിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.