???????????????? ????????? ???????? ???? ??????? ?????????????????

പൗരത്വ ഭേദഗതി നിയമം; െഎ.ടി​ നഗരത്തിൽ പ്രതിഷേധ വേലിയേറ്റം

ക​ഴ​ക്കൂ​ട്ടം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ക​ഴ​ക്കൂ​ട്ട​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ എം.​എ​സ്. ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. അ​മി​ത്ഷാ​യു​ടെ കോ​ല​ത്തി​ൽ അ​ടി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ഗേ​റ്റി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ടെ​ക്​​നോ​പാ​ർ​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ പ്ര​തി​ധ്വ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ മ​തി​ൽ തീ​ർ​ത്തു.

രാ​ജ്യ​ത്തി​​െൻറ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും ദോ​ഷം സം​ഭ​വി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ ചെ​ല്ലി. ടെ​ക്​​നോ​പാ​ർ​ക്ക് മെ​യി​ൻ ഗേ​റ്റി​ന് മു​ന്നി​ൽ തീ​ർ​ത്ത മ​ത​സൗ​ഹാ​ർ​ദ മ​തി​ലി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു. കാ​ര്യ​വ​ട്ടം യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ലെ അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു​കൊ​ണ്ട് മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​ജ​യ​ച​ന്ദ്ര​ൻ, പ്ര​ഫ. അ​ച്യു​ത് ശ​ങ്ക​ർ, ഡോ.​അ​നു ഉ​ണ്ണി, ഡോ.​സീ​മാ ജെ​റോം, ഡോ.​പ്രേ​മ, ഡോ.​ടി രാ​ജ​ൻ, ഡോ. ​ക​ട​യ്ക്ക​ൽ അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യാ​​ഴാ​ഴ്​​ച ഉ​ച്ച​യോ​ടു​കൂ​ടി ക​ഴ​ക്കൂ​ട്ടം ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.