വെള്ളറട: കഞ്ചാവ് വിൽപനക്കെതിരെ പരാതിപ്പെട്ടതിന് ബൈക്ക് തടഞ്ഞ് കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ പിടിയില്‍. പഞ്ചാകുഴി പാറവളവ് റോഡരികത്ത് വീട്ടില്‍ സജിനെ (25) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറവളവ് സ്വദേശികളായ സജി, ബിനു, നേശമണി എന്നിവരെ കാരക്കോണം സി.എസ്.െഎ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്കിയ പാറവളവ് വീട്ടില്‍ ജസ്റ്റിനെ (55) പൊലീസ് പിടികൂടി.
പാറവളവ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന പതിവാണ്. ഇതിനെതിരെ പരാതിപ്പെട്ടതിനാണ് കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ പോവുകയായിരുന്ന സജിയെ അഞ്ചംഗ സംഘം കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പങ്കെടുത്ത വിബിന്, ജിബിന്‍, മനു, അനു, ബിനു എന്നിവര്‍ ഒളിവിലാണ്. സി.െഎ ബിജു, എസ്.െഎ സതീഷ്ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒന്നാം പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.