തിരുവനന്തപുരം: കഞ്ചാവ് ചില്ലറ വിൽപന നടത്തിവന്ന യുവാക്കളെ സിറ്റി ഷാഡോ പൊലീസ് പി ടികൂടി. രാജാജി നഗറിൽ ഷഫീക്ക് (22), മേലാറന്നൂർ ക്വാർട്ടേഴ്സിൽ കൃഷ്ണപ്രസാദ് (22) എന്നിവരാണ് പിടിയിലായത്. കേൻറാൺമെൻറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസിെൻറ ‘‘ഓപറേഷൻ ബോൾട്ട്’ പ്രകാരം നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അന്വേഷണത്തിൽ നഗരത്തിലെ വിവിധ സ്കൂൾ-കോളജ് വിദ്യാർഥികൾ ഇവരിൽനിന്ന്് കഞ്ചാവ് വാങ്ങാറുണ്ടെന്ന് പൊലീസ് അറിയിച്ചു.തമിഴ്നാട്ടിലെ തേനിയിൽനിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. 500-1000 രൂപ പൊതികളിലായാണ് ഇവ വിൽപന നടത്തുന്നത്. ശക്തമായ നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ സഞ്ജയ്കുമാർ ഗുരുഡിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.