കിളിമാനൂർ: നഗരൂരിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതിനിടെ പൈപ്പ് ലൈൻ പൊട്ടി ശു ദ്ധജലം പാഴാകുന്നു. നടപടിയെടുക്കാതെ അധികൃതർ. നഗരൂർ-കാരേറ്റ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നടന്ന പ്രവൃത്തികളെ തുടർന്നാണ് പഞ്ചായത്തിലെ ഗണപതിയാംകോണത്ത് നാലിടത്ത് പൈപ്പ് ലൈൻ പൊട്ടിയത്. വെള്ളം പമ്പ് ചെയ്യുന്ന രാവിലെയും വൈകീട്ടും പാഴാകുന്നത് ലിറ്റർ കണക്കിന് ശുദ്ധജലമാണെന്ന് നാട്ടുകാർ പറയുന്നു. ആറ്റിങ്ങൽ വാട്ടർ അതോറിട്ടി എ.ഇയോട് ഫോണിൽ പലതവണ പരാതിപ്പെട്ടിട്ടും പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ വലിയകാട്, കൊടുവൺമല ലക്ഷംവീട് കോളനി, കണ്ണൻമുക്ക്, ഉദയകുന്നം, പച്ചയിൽക്കാട്, മുണ്ടയിൽകോണം പ്രദേശങ്ങളിലാണ് ജലക്ഷാമം നേരിടുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിച്ച് പ്രദേശത്ത് കുടിവെള്ളമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.