മാസ്​ക് ധരിക്കാത്തതിന് 223 പേർക്കെതിരെ കേസ്

കൊല്ലം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ജില്ലയിൽ 223 പേർക്കെതിരെ കേസെടുത്തു. സിറ്റി പൊലീസ് പരിധിയിൽ 103 പേർക്കെതിരെയും റൂറൽ ജില്ല പരിധിയിൽ 120 പേർക്കെതിരെയുമാണ് കേസ്. ലോക്ഡൗൺ നിബന്ധന ലംഘിച്ചതിന് സിറ്റി പൊലീസ് പരിധിയിൽ 49 പേർക്കെതിരെ 32 കേസെടുത്തു. ഒമ്പത് വാഹനം പിടിച്ചെടുത്തു. കൊവിഡ്-19 വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ലംഘനം നടത്തുന്നില്ല എന്നുറപ്പാക്കാൻ കർശന സുരക്ഷ സംവിധാനമാണ് പൊലീസ് ഒരുക്കിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സിൻെറ സേവനവും ഏർപ്പെടുത്തി കൊട്ടാരക്കര: ലോക്ഡൗണ്‍ നിയമലംഘനത്തിന് റൂറല്‍ ജില്ലയില്‍ 26 കേസ് രജിസ്റ്റര്‍ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്ത് 17 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.