നെയ്യാർ അണക്കെട്ടി​െ​ൻറ ഷട്ടറുകൾ കൂടുതൽ തുറന്നു

കാട്ടാക്കട: മഴ കനത്തതോടെ നെയ്യാർ അണക്കെട്ടി​െൻറ ഷട്ടറുകൾ കൂടുതൽ തുറന്നു. ചൊവ്വാഴ്ച രാവിലെ 10 സെ.മീറ്റർ തുറന്നിരുന്ന നാല് ഷട്ടറുകളും വൃഷ്ടി പ്രദേശത്തെ തുടർച്ചയായ മഴയിൽ നീരൊഴുക്ക് ശക്തമായപ്പോൾ ഉച്ച കഴിഞ്ഞതോടെ 15 സെ.മീറ്ററാക്കി നെയ്യാറിലേക്ക് വെള്ളം ഒഴുക്കി. ഇതോടെ നെയ്യാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 84. 750 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 80.650 മീറ്ററാണ് ജലനിരപ്പ്. കേന്ദ്ര ജല കമീഷ​െൻറ നിർദേശം അനുസരിച്ച്‌ 76.00 മീറ്ററിലേറെ ജലനിരപ്പ് ഉയർന്നാൽ നെയ്യാർഡാമി​െൻറ ഷട്ടറുകൾ തുറക്കേണ്ടതിനാലാണ് ജലനിരപ്പ് 80 മീറ്ററിലേക്കെത്തിയപ്പോൾ ഷട്ടറുകൾ രണ്ടിഞ്ച് വീതം ഉയർത്തിയത്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ നെയ്യാറി​െൻറ തീരത്തെ താഴ്ന്ന കൃഷിയിടങ്ങളിൽ വെള്ളം കയറിയതായും വിവരമുണ്ട്. മഴ ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. രണ്ട് കനാലുകളും അടച്ച നിലയിലാണ്. എന്നിട്ടും മഴ കനത്തതോടെ കനാലുകളിലൂടെ വെള്ളം ഒഴുക്കുണ്ട്. സാംസ്കാരിക നിലയങ്ങളിൽ പഠനസൗകര്യം ആര്യനാട്: ലോക്ഡൗൺ കാരണം സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസിലേക്ക് കടക്കുമ്പോൾ അരുവിക്കര മണ്ഡലത്തിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ വ്യത്യസ്ത ആശയവുമായി കെ.എസ്. ശബരീനാഥൻ എം.എൽ.എ. അരുവിക്കര മണ്ഡലത്തിലെ പട്ടികജാതി - പട്ടിക വർഗ മേഖലകളിലാണ് കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.