അയ്യങ്കാളി സ്മാരകത്തിന് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ ദേവിക എന്ന വിദ്യാർഥിനി ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.യുവിൻെറ ആഭിമുഖ്യത്തിൽ വെങ്ങാനൂർ അയ്യങ്കാളി സ്മാരകത്തിന് മുന്നിൽ കണ്ണ് കെട്ടി ദീപം തെളിച്ച് പ്രതിഷേധിച്ചു. ജില്ല ജനറൽ സെക്രട്ടറി സജ്‌ന ബി. സാജൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ കാഞ്ഞിരംകുളം ബ്ലോക്ക്‌ പ്രസിഡൻറ് ആർ. ശിവകുമാർ, മണ്ഡലം പ്രസിഡൻറുമാരായ എസ്.ആർ. സുജി, പനങ്ങോട് സുജിത്, അസംഘടിത കോൺഗ്രസ്‌ പ്രസിഡൻറ് മുക്കോല ബിജു, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡൻറ് കോവളം മനോജ്‌, കെ.എസ്.യു മണ്ഡലം പ്രസിഡൻറ് അനന്തു ജയകുമാർ, സുഫൈദ് എന്നിവർ പങ്കെടുത്തു. ചിത്രം: Ayyankali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.