അധ്യാപികമാർക്ക്​ അവഹേളനം: നാല് വിദ്യാർഥികളെ ചോദ്യംചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ ചോദ്യംചെയ്ത് വിട്ടയച്ചു. സൈബർസെൽ പൊലീസാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത്. ഇവരുെട മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ അന്വേഷണം നടത്തുന്നുണ്ട്. വിവിധ ഗ്രൂപ്പുകളുണ്ടാക്കിയാണ് വിദ്യാർഥികൾ ഇത് ചെയ്തത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഇവർ പോസ്റ്റ് ചെയ്ത വാട്സ്ആപ് ഗ്രൂപ്പിൻെറ അഡ്മിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.