ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലനം മൂന്നിന് തുടങ്ങും

തിരുവനന്തപുരം: സാംസ്കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ കലാപരിശീലനം ഓൺലൈൻ സംവിധാനത്തിൽ പുനരാരംഭിക്കും. 'സർഗയാനം'എന്ന പേരിൽ തുടങ്ങുന്ന ഓൺലൈൻ കലാപരിശീലനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ജൂൺ മൂന്നിന് ഉച്ചക്ക് 12ന് സെക്രേട്ടറിയറ്റിലെ ഒാഫിസിൽ ഉദ്ഘാടനം ചെയ്യും. കേരളനടനം, മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഓട്ടൻതുള്ളൽ, വീണ, വയലിൻ, മൃദംഗം, തബല, കീബോർഡ്, ഡ്രോയിങ് ആൻഡ് പെയിൻറിങ് എന്നീ കലകളിൽ ജൂനിയർ, സീനിയർ ബാച്ചുകൾക്ക് ആഴ്ചയിൽ മൂന്നുദിവസം വീതം പരിശീലനം നൽകും. അതോടൊപ്പം വിവിധ ജില്ലകളിൽ നിന്ന് പ്രവേശനം നേടിയ വിദ്യാർഥികളുടെ കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സിൻെറ പരിശീലനവും ഓൺലൈനിൽ ബുധനാഴ്ച ആരംഭിക്കും. നിലവിൽ പരിശീലനത്തിലുള്ള വിദ്യാർഥികളിൽ 300ലേറെ പേർ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കും. പുതുതായി പ്രവേശനം നേടാനാഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാം. നടനഗ്രാമത്തിലെ ദേശീയനൃത്ത മ്യൂസിയം കേന്ദ്രീകരിച്ചാണ് ഓൺലൈൻ കലാപരിശീലനത്തിനാവശ്യമായ നൂതനസംവിധാനങ്ങൾ ഒരുക്കിയത്. കലാപരിശീലനത്തിൻെറ തുടക്കത്തിൽ നാന്ദിയായി എല്ലാദിവസവും മന്ത്രിമാരുടെയും സാംസ്കാരിക പ്രതിഭകളുടെയും സന്ദേശങ്ങൾ ഓൺലൈനിൽ വിദ്യാർഥികളെ കേൾപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.