ഓണ്‍ലൈന്‍ ക്ലാസുകള്‍ അടിസ്ഥാനസൗകര്യമൊരുക്കാതെ -മുല്ലപ്പള്ളി

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസിൽ ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്ക് പെങ്കടുക്കാനായില്ലെന്നും ഇത് സര്‍ക്കാറിൻെറ വീഴ്ചയാണെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്ന് സര്‍ക്കാര്‍ നടത്തിയ സർേവയിലൂടെ കണ്ടെത്തി. തീരദേശ, ആദിവാസി, മലയോര മേഖലകളിലുള്ള വിദ്യാർഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമായില്ലെന്ന് പരാതിയുണ്ട്. വൈദ്യുതിബന്ധത്തിലെ തകരാർ കാരണം ക്ലാസുകള്‍ നഷ്ടമായെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം വിദ്യാഭ്യാസഅവകാശ നിഷേധമാണ്. സര്‍ക്കാര്‍ െചലവില്‍ സൗജന്യമായി സൗകര്യങ്ങള്‍ ഒരുക്കിയശേഷം പഠനം ആരംഭിക്കുന്നതായിരുന്നു ഉചിതം. വാടകക്കെടുത്ത ഹെലികോപ്ടര്‍ വിനോദയാത്ര നടത്താനാണോയെന്ന് അദ്ദേഹം ചോദിച്ചു. മുതിര്‍ന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും പൊലീസ് മേധാവിയും ധിറുതിപിടിച്ച് പത്തനംതിട്ടയിലേക്ക് യാത്ര നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.