പരിസ്ഥിതിദിനം: വിവിധ പരിപാടികളുമായി സി.പി.എമ്മും സി.പി.​െഎയും

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി ഫലവൃക്ഷതൈകള്‍ നടാൻ സി.പി.എം തീരുമാനിച്ചു. സര്‍ക്കാറിൻെറ സുഭിക്ഷ പദ്ധതിയോട്‌ ഐക്യപ്പെട്ടാണിത്. സി.പി.എം ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പാർട്ടി അംഗങ്ങളുടെ വീട്ടുവളപ്പിലുമാണ്‌ തൈകള്‍ നടുന്നത്‌. സംസ്ഥാനതല ഉദ്‌ഘാടനം ഇ.എം.എസ്‌ അക്കാദമി വിളപ്പിൽശാലയില്‍ നിര്‍വഹിക്കും. ജൂണ്‍ മൂന്നുമുതല്‍ 10 വരെ പരിസ്ഥിതി വാരമായി ആചരിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. വാരാചരണഭാഗമായി ജില്ലകളിൽ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മരണമടഞ്ഞ പാര്‍ട്ടി നേതാക്കളുടെ സ്മരണ പുതുക്കാൻ തലസ്ഥാന ജില്ലയില്‍ 1000 കേന്ദ്രങ്ങളില്‍ ഓർമമരങ്ങള്‍ നടും. ഫലവൃക്ഷത്തൈകളാണ് നേതാക്കളുടെ വീട്ടുപരിസരങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നത്. ജൂണ്‍ മൂന്നിന് പരിപാടിയുടെ ഉദ്ഘാടനം നടക്കും. തലസ്ഥാന ജില്ലയിലുടനീളം പച്ചക്കറിക്കൃഷി വ്യാപകമാക്കും. കരുതലേകാം കപ്പക്കൃഷി പരിപാടിയുടെ തുടര്‍ച്ചയായാണ് ഇതെന്ന് ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.