പ്രവാസികൾക്ക് നാടണയാൻ വർക്കല കഹാറി​െൻറ 25 ടിക്കറ്റ്

പ്രവാസികൾക്ക് നാടണയാൻ വർക്കല കഹാറിൻെറ 25 ടിക്കറ്റ് വർക്കല: പ്രവാസികൾക്ക് നാടണയാൻ മുൻ എം.എൽ.എ വർക്കല കഹാർ വിമാന ടിക്കറ്റ് നൽകുന്നു. വർക്കല പ്രവാസി കെയറിൻെറ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനയാത്രക്ക് മുൻഗണന പട്ടികയിൽ ഇടംനേടിയവരും സാമ്പത്തിയ ശേഷിയില്ലാത്തവരെയുമാണ് ടിക്കറ്റിന് പരിഗണിക്കുക. അർഹരായവരെ ഗൾഫിലെ പ്രവാസി കെയർ ഭാരവാഹികളാണ് തെരഞ്ഞെടുക്കുന്നതെന്നും കഹാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലുള്ള വർക്കല നിയോജകമണ്ഡലത്തിലെ പ്രവാസികൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്നതും വർക്കല പ്രവാസി കെയറിൻെറ ആഭിമുഖ്യത്തിൽ തുടരുന്നു. ആദ്യഘട്ടത്തിൽ പത്ത് കിലോ മരുന്നുകളാണ് കൊറിയർ സർവിസ് വഴി അയച്ചത്. രണ്ടാംഘട്ടത്തിലും പത്ത് കിലോ മരുന്നുകൾ തിങ്കളാഴ്ച അയക്കും. അതതു രാജ്യങ്ങളിലെ ഇൻകാസ്, ഒ.ഐ.സി.സി ഭാരവാഹികൾ പാഴ്സൽ വാങ്ങി വിലാസക്കാരന് എത്തിച്ചു കൊടുക്കും. ഗൾഫിലെ വിവിധ പ്രദേശങ്ങളിലായി ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം വർക്കലക്കാർക്ക് ഭക്ഷണക്കിറ്റുകളും എത്തിച്ചുനൽകി. നിയോജകമണ്ഡലത്തിലെ അഞ്ച് പ്രധാന സ്കൂളുകൾക്ക് കോൺടാക്ട് തെർമോമീറ്ററുകളും നൽകി. തിങ്കളാഴ്ച നിയോജകമണ്ഡലത്തിലെ എല്ലാ പി.എച്ച്.സികൾക്കും പള്ളിക്കൽ സി.എച്ച്.സിക്കും വർക്കല താലൂക്ക് ആശുപത്രിക്കും ജില്ല ആയുർവേദ ആശുപത്രിക്കും വർക്കല എസ്.എൻ കോളജിനും കോൺടാക്ട് തെർമോമീറ്റർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.