ആറ്റിങ്ങൽ കെയർ പദ്ധതി: കേശവപുരം സി.എച്ച്.സിക്ക് തെർമൽ സ്കാനർ നൽകി

കിളിമാനൂർ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ എം.പി നേതൃത്വം നൽകുന്ന ആറ്റിങ്ങൽ കെയർ പദ്ധതിയുടെ ഭാഗമായി കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സൻെററിലേക്ക് രണ്ട് തെർമൽ സ്കാനർ നൽകി. പരിപാടിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി, കേശവപുരം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഷാജിക്ക് നൽകി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡൻറ് അനന്തു കൃഷ്ണൻ അധ്യക്ഷതവഹിച്ചു. നഗരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ. ഇബ്രാഹിംകുട്ടി, ഗംഗാധര തിലകൻ, അഡ്വ. വിഷ്ണുരാജ്, ആറ്റിങ്ങൽ കെയർ യു.എ.ഇ ഘടകം ഭാരവാഹികളായ ഷാജി, ഷംസുദീൻ, അജി കേശവപുരം, ബിജോയ് പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രവിവരണം KM R Pho-27-1 a
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.