കഠിനംകുളത്ത് മാസ്ക് കാമ്പയിൻ കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ 23 വാർഡിലും മാസ്ക് ധരിക്കൽ- സാമൂഹിക പ്രതിബദ്ധത കാമ്പയിൻ നടത്തുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് പി. ഫെലിക്സ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ ബോധവത്കരണത്തിനൊപ്പം ആവശ്യക്കാർക്ക് മാസ്ക് നൽകും. ഇതിനോടകം 35000 മാസ്ക്കുകൾ വിതരണം ചെയ്തിട്ടുണ്ട്. എല്ലാ വാർഡിലും സ്ഥാപനങ്ങളിലും പനി പരിശോധിക്കുന്നതിനുള്ള 43 ഇൻഫ്രാറെഡ് തെർമോ സ്കാനർ വാങ്ങിനൽകി. "Noushad Rafeeq" noushadmdm@gmail.com;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.