ഹോട്​സ്​​പോട്ട്: കട അടപ്പിക്കുന്ന സമയത്തിൽ ആശയക്കുഴപ്പം

ബാലരാമപുരം: നെയ്യാറ്റിൻകരയിൽ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചതിലെ സമയത്തിൽ കൃത്യതയില്ല. രോഗിക്ക് നെഗറ്റീവാണെന്ന രണ്ട് റിപ്പോർട്ട് വന്നിട്ടും ഹോട്സ്പോട്ട് തുടരുകയാണ്. ലോക്ഡൗൺ ഇളവുകൾ അനുവദിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച് പൊലീസിൽ നിലനിൽക്കുന്ന അവ്യക്തത വ്യാപാരികളെ കുഴക്കുന്നു. കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര െറസ്റ്റ് ഹൗസിൽ കൂടിയ യോഗത്തിൽ ഹോട്സ്പോട്ടുകളിലെ കടകൾ ഉച്ചക്ക് രണ്ട് വരെ തുറന്ന് പ്രവർത്തിക്കാമെന്ന തീരുമാനമെടുത്തിരുന്നെങ്കിലും പൊലീസ് 12 ആകുന്നതോടെ കടകളടപ്പിക്കുന്നു. തുച്ഛമായ സമയം കടകൾ തുറന്ന് പ്രവർത്തിക്കുന്നതോടെ വ്യാപാരികളെയും വലിയ നഷ്ടത്തിലാക്കുന്നു. ഫലം നെഗറ്റീവായിട്ടും പ്രഖ്യാപിക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെല്ലാം ഇപ്പോഴും വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു. ഹോട്സ്പോട്ടുകളിലെ സമയത്തിൽ കൃത്യമായ ക്രമീകരണം വേണമെന്ന ആവശ്യവും ശക്തമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.