പൗരത്വ ബിൽ: സി.പി.എം പോസ്​റ്റ്​ ഒാഫിസ് മാർച്ച് നടത്തി

വർക്കല: പൗരത്വബില്ലിൽ പ്രതിഷേധിച്ച് സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഒാഫിസ് മാർച്ച് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം വർക്കല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. രാജീവ് അധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ, എസ്. ഷാജഹാൻ, എഫ്. നഹാസ്, നിതിൻ നായർ, കെ.ആർ. ബിജു, കെ.എം. ലാജി, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ കാപ്ഷൻ 13 VKL 1 CPM march@varkala.jpg പൗരത്വ ബിൽ നിയമമാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോസ്റ്റ് ഒാഫിസ് മാർച്ച് ബി.പി. മുരളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.