പത്തരമാറ്റ് സത്യസന്ധതക്ക് കുണ്ടയം ബാങ്കിെൻറ അനുമോദനം

പത്തരമാറ്റ് സത്യസന്ധതക്ക് കുണ്ടയം ബാങ്കിൻെറ അനുമോദനം പത്തനാപുരം: കുണ്ടയം സഹകരണ ബാങ്കിലെ ജീവനക്കാര‍ൻെറ ജീവിതംതന്നെ മാറ്റിമറിക്കാവുന്ന സംഭവത്തിൽ റസിയയും നാസിലയും കാട്ടിയ സത്യസന്ധതക്ക് ബാങ്കിൻെറ ആദരവ്. വഴിയിൽനിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ പൊലീസിന് കൈമാറി സത്യസന്ധത തെളിയിച്ച മഞ്ചള്ളൂര്‍ കക്കച്ചൂള മുകളില്‍ പുരയിടത്തില്‍ റസിയയെയും സഹോദര ഭാര്യ നാസില ഷാനവാസിനേയുമാണ് ശനിയാഴ്ച ബാങ്ക് അനുമോദിച്ചത്. കുണ്ടയം സർവിസ് സഹകരണ ബാങ്കിൻെറ ഹെഡ് ഓഫിസിലെ ജീവനക്കാരനായ റെനി കഴിഞ്ഞദിവസം വൈകീട്ട് ബൈക്കിൽ മൈലാടുംപാറ ശാഖയിലേക്ക് പോകവെ കുണ്ടയം-കടുവാത്തോട് പാതക്കിടെയാണ് പണം നഷ്ടപ്പെട്ടു. ശാഖയിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. പത്തനാപുരം പൊലീസിൽ വിവരം അറിയിച്ചു. സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. നഷ്ടപ്പെട്ട പണം റെനി തിരികെ അടക്കാനും ബാങ്കുമായി ധാരണയായിരുന്നു. അതിനിടെയാണ് പണം ലഭിച്ച വിവരം ലഭിച്ചത്. കുണ്ടയത്തെ മരണ വീട്ടിൽ പോയി മടങ്ങിവരവെ പണപ്പൊതി പാതയിൽനിന്നാണ് കിട്ടി. വീട്ടിലെത്തിയ ഇരുവരും ബന്ധുക്കളുടെ സഹായത്തോടെ പണം പൊലീസ് സ്റ്റേഷനിൽ കൈമാറി. തുടർന്ന്, പൊലീസ് ബാങ്ക് അധികൃതരുടെ സാന്നിധ്യത്തിൽ റെനിയെ പണം ഏൽപ്പിക്കുകയായിരുന്നു. ബാങ്ക് പ്രസിഡൻറ് ബാബുമാത്യു, ഭരണസമിതി അംഗങ്ങളായ ജെ.എൽ. നസീർ, ലത സി. നായർ, ജീവനക്കാർ എന്നിവർ വീട്ടിലെത്തിയാണ് അനുമോദിച്ചത്. പുരാണ പാരായണ കലാസംഘടന വെളിയം: പുരാണ പാരായണ കലാസംഘടന സമ്മേളനം സംസ്ഥാന പ്രസിഡൻറ് വാക്കനാട് രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാക്കക്കോട്ടൂർ മുരളി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സഹദേവൻ ചെന്നാപ്പാറ, മുരളീധരക്കുറുപ്പ്, രവീന്ദ്രപിള്ള കടയ്ക്കൽ, പുന്തലത്താഴം സുകുമാരൻ, തഴവ സദാനന്ദൻ, രാധാമണി ടീച്ചർ, രമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.