സെമിനാർ സംഘടിപ്പിച്ചു

കോവളം: കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ കടലോര ജാഗ്രത സമിതി എന്നിവരുടെ നേതൃത്വത്തിൽ സമുദ്രതീരം സുരക്ഷിതതീരം എന ്ന വിഷയത്തിൽ ബോധവത്കരണ . കോസ്റ്റ് ഗാർഡ് സീനിയർ സബോർഡിനേറ്റ് ഓഫിസർ ശ്രീലാൽ ക്ലാസ് നയിച്ചു ലൈഫ് ഗാർഡ്, ബോട്ട് തൊഴിലാളികൾ, ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. സൂനാമി പോലുള്ള പ്രകൃതിദുരന്തങ്ങളിൽ അവയെ അതിജീവിക്കുന്നതിനു വേണ്ടിയുള്ള അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. കടലോര ജാഗ്രത സമിതി അംഗങ്ങൾക്കുള്ള ഐഡൻറിറ്റി കാർഡ് കോവളം ഇൻസ്പെക്ടർ അനിൽ കുമാർ വിതരണം ചെയ്തു. സബ് ഇൻസ്പെക്ടർ അനീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.