ശബരിമല മാസ്​റ്റർ പ്ലാൻ: കേന്ദ്രമന്ത്രി പറഞ്ഞത്​ അവാസ്​തവം -കടകംപള്ളി

തിരുവനന്തപുരം: കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന അവാസ്തവമെന ്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വികസന മാസ്റ്റർ പ്ലാനിന് 2007ൽ എൽ.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതാണ്. 2050 വരെയുള്ള വികസനം ലക്ഷ്യമിടുന്നതാണ് ഇൗ മാസ്റ്റർപ്ലാൻ. ഇതുപ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് 115 കോടി രൂപ അനുവദിക്കുകയും അതില്‍ 77.5 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഇൗ സർക്കാർ 106 കോടി രൂപ അനുവദിക്കുകയും 81 കോടി ചെലവഴിക്കുകയും ചെയ്തു. പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് മാസ്റ്റർ പ്ലാന്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.