മെഡിക്കൽ കോളജ് അധ്യാപകരുടെ സൂചന പണിമുടക്കിൽ രോഗികൾ വലഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളജ് അധ്യാപകർ നടത്തിയ സൂചന പണിമുടക്കിൽ രോഗികൾ വലഞ്ഞു. പണിമുടക്കിനെത്തുടർന്ന് ആശുപ ത്രി പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ രണ്ടു മണിക്കൂർ ജോലി ബഹിഷ്കരിച്ചായിരുന്നു പണിമുടക്ക്. പണിമുടക്കിൻെറ ഭാഗമായി ഡോക്ടർമാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. അത്യാഹിത വിഭാഗം, തീവ്ര പരിചരണ വിഭാഗങ്ങൾ, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ, രക്തബാങ്ക്, മറ്റ് അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം മെഡിക്കൽ കോളജ്, എസ്.എ.ടി, സൂപ്പർ സ്പെഷാലിറ്റി എന്നിവിടങ്ങളിലെ ഒ.പി വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഡോക്ടർമാർക്കൊപ്പം പി.ജി അസോസിയേഷനും, ഹൗസ് സർജൻസ് അസോസിയേഷനും പ്രതിഷേധ പരിപാടികളിൽ പങ്കാളികളായതോടെ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം നാമമാത്രമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.