സാമൂഹികസുരക്ഷ പെൻഷൻ: കോർപറേഷനിൽ പ്ര​േത്യക കൗണ്ടർ

* അംഗീകൃത അക്ഷയ കേന്ദ്രങ്ങളിൽ മാത്രം മസ്റ്ററിങ് നടത്തണമെന്ന് മേയർ തിരുവനന്തപുരം: സാമൂഹിക സുരക്ഷ ഗുണഭോക്താക് കൾ അംഗീകൃത അക്ഷയ സൻെററുകൾ വഴി മാത്രം മസ്റ്ററിങ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മേയർ കെ. ശ്രീകുമാർ നിർദേശിച്ചു. അക്ഷയ സൻെററുകൾ അല്ലാത്ത ചില ഓൺലൈൻ സേവനദാതാക്കൾ ഫീസ് ഈടാക്കി മസ്റ്ററിങ് എന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. സർക്കാർ നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷ മസ്റ്ററിങ് (ജീവൻരേഖ) നിലവിൽ അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. മസ്റ്ററിങ് നടത്തിയാൽ മാത്രമേ ഗുണഭോക്താക്കൾക്ക് ഇനി മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ. അക്ഷയകേന്ദ്രങ്ങൾ വഴി ഇത് സൗജന്യമാണ്. പെൻഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സൗകര്യാർഥം നഗരസഭ മെയിൻ ഓഫിസിൽ പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. നഗരസഭ കൗൺസിൽ ലോഞ്ചിലാണ് ഏഴ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുക. ഇതിൻെറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് മേയർ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.