കിംസിൽ സൗജന്യ സ്​തനാർബുദ നിർണയത്തിന്​ തുടക്കം

തിരുവനന്തപുരം: കിംസ് കാൻസർ സൻെററിൻെറ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന സൗജന്യ സ്തനാർബുദ നിർണയ പദ്ധതിക്ക് തുടക്കമായി. 40 വയസ്സിന് മുകളിൽ പ്രായമായ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മറ്റ് സ്തനാർബുദ നിർണയ രീതികളിൽ നിന്ന് വ്യത്യസ്തമായി വേദന റേഡിയേഷൻ രഹിത സ്കാനിങ് ഉപകരണമാണ് ഉപയോഗിക്കുന്നത്. സ്ത്രീകളിലെ സ്തനാർബുദ നിരക്ക് ഉയരുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഹർഷിത അട്ടല്ലൂരി െഎ.പി.എസ് പറഞ്ഞു. വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യമായി നടത്തുന്ന സ്തനാർബുദ സ്ക്രീനിങ് പരിപാടിയുടെ ഉദ്ഘാടനവും നടന്നു. സൗജന്യ സ്തനാർബുദ നിർണയ പരിപാടിയിൽ പെങ്കടുക്കാൻ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് കിംസ് ചെയർമാൻ ഡോ. എം.െഎ. സഹദുല്ല അഭിപ്രായപ്പെട്ടു. കിംസ് കാൻസർ സൻെറർ സി.ഒ.ഒ രശ്മി ആയിഷ, മെഡിക്കൽ ഡയറക്ടർ ഡോ. ബി. രാജൻ, ഡോ. സുഹറ, ഡോ. രജിത എന്നിവർ സംസാരിച്ചു. Kimsphoto.jpg കിംസ് സംഘടിപ്പിക്കുന്ന സ്തനാർബുദ നിർണയ പദ്ധതിയുടെ ഉദ്ഘാടനം ഹർഷിത അട്ടല്ലൂരി നിർവഹിക്കുന്നു. ഡോ. ബി. രാജൻ, ഡോ. എം.െഎ. സഹദുല്ല, ഡോ.പി.എം. സുഹറ, ഡോ. രശ്മി ആയിഷ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.