വെട്ടുകാട് തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം

വെട്ടുകാട്: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ക്രിസ്തുരാജത്വ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജ ോസഫ് ബാസ്റ്റിന്‍ കൊടിയേറ്റ് കർമം നിർവഹിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസിൻെറ കാർമികത്വത്തില്‍ ദിവ്യബലിക്കു ശേഷമായിരുന്നു കൊടിയേറ്റ് കർമങ്ങളുടെ ആരംഭം. ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. അള്‍ത്താരയിലെ ബലിപീഠത്തില്‍ െവച്ച് വെഞ്ചരിച്ച ക്രിസ്തുരാജ പതാകയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പ്രത്യേകം സജ്ജീകരിച്ച കൊടിയേറ്റ് വേദിയിലേക്ക് നീങ്ങി. മുന്നില്‍ വിശുദ്ധ കുരിശ്, ദീപം, ധൂപം, ബൈബിള്‍ എന്നിവ വഹിച്ചുകൊണ്ട് അള്‍ത്താര ശുശ്രൂഷകര്‍ അണിനിരന്നു. അവര്‍ക്ക് പിന്നിലായി സഭാംഗങ്ങള്‍, പേപ്പല്‍ പതാക വാഹകര്‍, മുത്തുക്കുട വാഹകര്‍, ദീപം, പൂക്കള്‍ എന്നിവയേന്തിയ ബാലികമാര്‍, ക്രിസ്തുരാജ പതാക കരങ്ങളിലേന്തിയ മാലാഖമാര്‍, വൈദികര്‍ എന്നിവരും പ്രയാണത്തിൻെറ ഭാഗമായി. ഇനിയുള്ള ഒമ്പതു ദിനരാത്രങ്ങളില്‍ വെട്ടുകാടേക്ക് വിശ്വാസികളുടെ പ്രവാഹമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.