നിയമസഭ ടി.വി ലോഗോ പ്രകാശനം ചെയ്​തു

തിരുവനന്തപുരം: കേരള നിയമസഭ ആരംഭിക്കുന്ന സഭ ടി.വിയുടെ ലോഗോയുടെയും തീം മ്യൂസിക്കിൻെറയും പ്രകാശനവും നിയമസഭ മാധ് യമ പുരസ്‌കാര വിതരണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കേരള നിയമസഭ മറ്റ് നിയമസഭകൾക്ക് പല കാര്യങ്ങളിലും റോൾ മോഡലാണെന്ന് ഗവർണർ പറഞ്ഞു. മാധ്യമ അവാർഡ് ജേതാക്കൾക്ക് ഗവർണർ പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭയിലെ നല്ല കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് സഭ ടി.വിയുടെ ഉദ്ദേശ്യമെന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭ ടി.വി നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.