ഡോ.എം. കമറുദ്ദീ​ൻ അനുസ്മരണ യോഗം

പാലോട്: പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതിയുടെയും പെരിങ്ങമ്മല പൗരാവലിയുടെയും ആഭിമുഖ്യത്തിൽ പെരിങ്ങമ്മലയിൽ പര ിസ്ഥിതി പ്രവർത്തകനും സസ്യ ശാസ്ത്രജ്ഞനുമായ ഡോ.എം. കമറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. കമറുദ്ദീൻെറ പാരിസ്ഥിതിക ഇടപെടലുകൾ അനുസ്മരണ യോഗത്തിൽ ഓരോരുത്തരും ഓർത്തെടുത്തു. സ്വാഭാവിക വനമേഖലകളിൽ ഏകവിള തോട്ടങ്ങൾ സ്ഥാപിക്കുന്നതിനെതിരെയും ഇലവുപാലം ഐ.എം.എ പ്ലാൻറിനെതിരെയും പെരിങ്ങമ്മല മാലിന്യ പ്ലാൻറിനെതിരെയും നടന്ന ജനകീയ സമരങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹം വഹിച്ച പങ്കും അനുസ്മരണ യോഗത്തിൽ ചർച്ചയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സെക്രട്ടറി ഡോ.കെ.വി. തോമസ്, ആനാട് ജയൻ, ഡോ. വയലാ മധുസൂദനൻ, പി.എസ്. പ്രശാന്ത്, പെരിങ്ങമ്മല അജി, പി.എസ്. ദിവാകരൻ നായർ, മോഹനൻ ത്രിവേണി, അഡ്വ.എച്ച്.എ. ഷറഫ്, ഡി. രലുനാഥൻ നായർ, തച്ചോണം നിസാം, അജിത് പെരിങ്ങമ്മല, ജലീൽ കരമന, ഡോ. സലാഹുദ്ദീൻ, പ്രഫ. അയ്യൂബ്, പ്രഫ. കലാം, സോഫി തോമസ്, മാഹീൻ ഹസൻ, സാലി പാലോട്, ഇടവം ഖാലിദ്, ബി. പവിത്ര കുമാർ, അഷറഫ് പാലോട്, അൻസാരി കൊച്ചുവിള, നന്ദിയോട് ഹരി, താന്നിമൂട് ഷംസുദ്ദീൻ, സി. മഹാസേനൻ, പ്ലാമൂട് അനി, പാലോട് ബഷീർ, വി.മോഹനൻ, അസീം പള്ളിവിള, വിമൽരാജ് എന്നിവർ പങ്കെടുത്തു. എം. നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷത വഹിച്ചു. Anusmaranam pld ചിത്രം: പെരിങ്ങമ്മലയിൽ നടന്ന ഡോ.എം. കമറുദ്ദീൻ അനുസ്മരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.