വസ്തു ഇടപാടിനെത്തിയ ആളിൽനിന്ന് 80 ലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി

പൂവാർ: വസ്തു ഇടപാടിനെത്തിയ ആളിൻെറ പക്കൽ നിന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി. സംഭവവുമായ ി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിലായതായി സൂചന. വസ്തു ഇടപാടിനായി പൂവാറിൽ സുഹൃത്തുമായി എത്തിയ ആളുടെ കൈയിൽ നിന്നാണ് 80 ലക്ഷംരൂപ എട്ടംഗസംഘം ഭീഷണിപ്പെടുത്തി തട്ടിപ്പറിച്ച ശേഷം രക്ഷപ്പെട്ടതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മാത്രമാണ് പൂവാർ പോലീസ് പറയുന്നത്. ആറ്റിങ്ങൽ സ്വദേശിയായ അബ്ദുൽ മജീദിൻെറ ൈകയിൽനിന്നാണ് പൂവാറിൽ െവച്ച് 80 ലക്ഷം രൂപ സംഘം പിടിച്ചുപറിച്ച് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ പൂവാർ ബീച്ച്‌റോഡിലെ സ്വകാര്യഹോട്ടലിൽ െവച്ചാണ് സംഭവം നടന്നത്. ഇടനിലക്കാരാണ് അബ്ദുൽ മജീദിനെ പണവുമായി പൂവാറിലെ ഹോട്ടലിൽ എത്തിച്ചത്. ഇടനിലക്കാരുടെ നിർദേശം അനുസരിച്ച് പണവുമായെത്തി വസ്തു ഉടമയെ നേരിൽ കാണാൻ കാത്തിരിക്കുമ്പോൾ ഒരുസംഘം എത്തി ഹോട്ടലിൻെറ ഗേറ്റ് പൂട്ടിയശേഷം ഭീഷണിപ്പെടുത്തി പണം അടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നെന്ന് പൂവാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്വകാര്യബോട്ടിൽ കയറിയാണ് സംഘം രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്. പ്രതികൾ ബാഗുമായി ഓടുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാഗ് തട്ടിപ്പറിച്ച് കടന്ന സംഘത്തിലുള്ളവരെല്ലാം പൂവാർസ്വദേശികളാണ്. രണ്ടുപേരെ തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തിൽ നിന്നും ഒരാളെ മാർത്താണ്ഡത്ത് നിന്നും ഒരാളെ പൂന്തുറ നിന്നും ഒരാളെ പൂവാറിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ പിടിച്ചുപറി സംഘത്തിൽെപട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വസ്തുവിൻെറ ഇടനിലക്കാർതന്നെ പണംതട്ടുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആസൂത്രണം ചെയ്ത് പണവുമായി അബ്ദുൽ മജീദിനെ പൂവാറിൽ എത്തിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ വൈകീട്ടോടെയാണ് പരാതി ലഭിച്ചതെന്നും അേന്വഷണം ഊർജിതമാക്കിയതായും പൂവാർ െപാലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.