വനംവകുപ്പിൽ വാഹനദുരുപയോഗമെന്ന്​ ധനകാര്യപരിശോധനവിഭാഗത്തി​െൻറ റിപ്പോർട്ട്

വനംവകുപ്പിൽ വാഹനദുരുപയോഗമെന്ന് ധനകാര്യപരിശോധനവിഭാഗത്തിൻെറ റിപ്പോർട്ട് തിരുവനന്തപുരം: വനംവകുപ്പിൽ വാഹനദുരുപയോഗം നടന്നതായി ധനകാര്യപരിശോധനവിഭാഗത്തിൻെറ റിപ്പോർട്ട്. വിവിധ വകുപ്പുകളിൽ വാഹനങ്ങൾ സ്വകാര്യയാത്രക്ക് ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വനം വകുപ്പിൻെറ കണ്ണൂർ ഡിവിഷനൽ ഓഫിസിലെ വാഹനത്തിൻെറ ലോഗ് ബുക്കും ഓഡോമീറ്ററും പരിശോധിച്ചപ്പോൾ 1075 കിലോമീറ്ററിൻെറ വ്യത്യാസം കണ്ടെത്തി. തുടർന്ന് അനൗദ്യോഗിക യാത്രയായി കണക്കാക്കി ഇന്ധനത്തിൻെറ 50 ശതമാനം തുകയായ 11,472 രൂപ വാഹനത്തിൻെറ ചുമതലയുള്ള ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാൻ നിർദേശം നൽകി. സർക്കാർ ഉത്തരവിന് വിരുദ്ധമായി അധികാര-ദൂരപരിധികൾ ലംഘിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ താമസസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥന് കർശന താക്കീത് നൽകണമെന്നും നിർദേശിച്ചു. ജില്ലക്ക് പുറത്തേക്കുള്ള ഉദ്യോഗസ്ഥരുടെ അനിയന്ത്രിതമായ യാത്രകൾ പരിമിതപ്പെടുത്താൻ ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ധനകാര്യപരിശോധനവിഭാഗത്തിൻെറ റിേപ്പാർട്ടിൽ പറയുന്നു. വാഹനം താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ വനംവകുപ്പിൽ ഫോറസ്റ്റ് കൺസർവേറ്റർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് അനുമതിയുള്ളത്. ഔദ്യോഗികയാത്രയുടെ വിവരങ്ങൾ യാത്ര ആരംഭിക്കുന്നതിനുമുമ്പ് വാഹനത്തിൻെറ നിയന്ത്രണാധികാരുള്ള ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണമെന്ന ഉത്തരവും ലംഘിക്കെപ്പട്ടു. 2003 ഫെബ്രുവരി നാലിലെ ഉത്തരവ് പ്രകാരം എല്ലാ സർക്കാർ വാഹനങ്ങളുടെയും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഇന്ധന ഉപഭോഗത്തിൻെറ ശരാശരി കണക്കാക്കി പരിധി നിശ്ചയിക്കേണ്ടതുണ്ട്. ഇൗ ഉത്തരവ് പല വകുപ്പുകളും പാലിച്ചിട്ടില്ലെന്ന് ധനകാര്യ പരിശോധനവിഭാഗം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനഉപഭോഗപരിധി നിശ്ചയിക്കാത്തതിനാൽ ഉദ്യോഗസ്ഥർ പല വകുപ്പുകളിലും വാഹനം അനിയന്ത്രിതമായി ഉപയോഗിക്കുന്നു. ഇത്തരം യാത്രകൾ പൂർണമായി നിയന്ത്രിക്കാൻ നടപടി വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർ.സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.