ഊരൂട്ടമ്പലം സഹകരണ ബാങ്ക്​്​്പ്രസിഡൻറടക്കം 10 പേരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കി

കാട്ടാക്കട: ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡൻറ് ഉൾപ്പെടെ ഭരണസമിതിയിലെ 10 പേരെ തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യരാക്കി. സഹകരണ ജോയൻറ് രജിസ്ട്രാറാണ് സർചാർജ് ചുമത്തി അയോഗ്യരാക്കിയത്. 11 അംഗ മുൻ ഭരണസമിതിയിൽ ഒരാൾ മരിച്ചിരുന്നു. 42 വര്‍ഷമായി ബാങ്ക് പ്രസിഡൻറായിരുന്ന കുട്ടപ്പൻനായർ ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ അഴിമതി ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ വകുപ്പ്തലത്തിൽ അന്വേഷണം നടന്നുവരികയാണ്. പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സഹകരണവകുപ്പ് കുട്ടപ്പൻനായർ ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങൾക്ക് സർചാർജ് ചുമത്തിയത്. മാറ്റിെവച്ച ഭരണസമിതി തെരഞ്ഞെടുപ്പ് പുനരാരംഭിക്കാൻ ഹൈകോടതി സഹകരണ തെരഞ്ഞെടുപ്പു കമീഷന് അനുമതി നൽകിയതിനെ തുടർന്ന് നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 11 പേർ ഇടതു പാനലിനെതിരെ നാമനിർദേശ പത്രിക നൽകി. സൂക്ഷ്മ പരിശോധനയിൽ കുട്ടപ്പൻനായർ ഉൾപ്പെടെ പാനലിലെ ആറ് പേരുടെ പത്രിക വരണാധികാരി തള്ളി. തെരഞ്ഞെടുപ്പു മാറ്റിെവക്കണം എന്ന ആവശ്യവുമായി അയോഗ്യരാക്കപ്പെട്ടവർ ഹൈകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പു കമീഷൻെറയും സർക്കാറിൻെറയും അഭിപ്രായം ആരായാൻ കോടതി ബുധനാഴ്ച വരെ സമയം നൽകി. അന്ന് വിധിപറയും. ഇതിനിടെ തെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ ഹൈകോടതി നൽകിയ അനുമതിയെ തുടർന്ന് നടപടിക്രമങ്ങളുമായി സഹകരണ വകുപ്പ് മുന്നോട്ടുപോവുകയാണ്. അയോഗ്യരാക്കപ്പെട്ട മുൻ ഭരണസമിതി അംഗങ്ങൾക്ക് സഹകരണ ജോയൻറ് രജിസ്ട്രാർ ലക്ഷങ്ങൾ പിഴചുമത്തിയത് ഒഴിവാക്കിക്കിട്ടണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഊരൂട്ടമ്പലം സഹകരണ ബാങ്കിൻെറ ചരിത്രത്തിൽ ആദ്യമായാണ് ഇടതുമുന്നണി മത്സരത്തിനെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.