ഭരണസമിതി പരാജയമെന്ന്

തൊളിക്കോട്: ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സി.പി.എം നേതൃത്വത്തിലുള്ള തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പരാജയമാണെന്ന് യു.ഡി.എഫ് പാർലമൻെററി സമിതി ആരോപിച്ചു. അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയൻെറ ശ്രമഫലമായി ആരംഭിച്ച വിതുര-തൊളിക്കോട് കുടിവെള്ള പദ്ധതി വിതുരയിൽ പൂർത്തിയായി പ്രവർത്തനം തുടങ്ങി. എന്നാൽ, തൊളിക്കോട്ട് അനിശ്ചിതാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ നേരത്തേ തന്നെ ഒരുക്കിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാനാകാത്തത് ഭരണസമിതിയുടെ വീഴ്ചയാണ്. ആറ് ലക്ഷം മുടക്കി കഴിഞ്ഞവർഷം സ്ഥാപിച്ച എൽ.ഇ.ഡി തെരുവ് വിളക്കുകളൊന്നും കത്തുന്നില്ല. ലൈഫ് പദ്ധതിയിൽ തുക നൽകാത്തതിനാൽ ഗുണഭോക്താക്കൾ പെരുവഴിയിലാണ്. പ്ലാൻ ഫണ്ട് വകമാറ്റി ചെലവഴിച്ചത് മൂലം ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പും മുടങ്ങി. എൻ.എസ് ഹാഷിമിൻെറ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി തോട്ട് മുക്ക് അൻസർ യോഗം ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ഷംനാദ്, ടി. നളിനകുമാരി, നട്ടുവൻകാവ് വിജയൻ, എൽ.എസ്. ലിജി എന്നിവർ സംസാരിച്ചു. 21ന് ചേരുന്ന വിശാല നേതൃയോഗത്തിൽ പഞ്ചായത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് പാർലമൻെററി പാർട്ടി ലീഡർ എൻ.എസ്. ഹാഷിം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.