വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്​: വി.കെ. പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന് യു.ഡി.എഫ് പരാതി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.കെ. പ്രശാന്ത് അധികാരദുർവിനിയോഗം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും സി. രവീന്ദ്രനാഥും എൽ.ഡി.എഫ് എം.എൽ.എമാരും നേതാക്കളും പരാജയഭീതിമൂലം വോട്ടർമാർക്കിടയിൽ വർഗീയധ്രുവീകരണം നടത്തുന്നെന്നും യു.ഡി.എഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മേയർ കൂടിയായ സ്ഥാനാർഥി നഗരസഭക്ക് കീഴിലെ ഉദ്യോഗസ്ഥർ അടക്കമുള്ള ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഇതുമൂലം നഗരസഭയുടെ ദൈനംദിന പ്രവർത്തനം സ്തംഭിച്ചു. ഉദ്യോഗസ്ഥർ സ്ക്വാഡ് പ്രവർത്തനം നടത്തുന്നതായും പരാതിയിൽ പറയുന്നു. മന്ത്രിമാരും എം.എൽ.എമാരും വീടുകളിൽ കയറിയിറങ്ങിയും മാധ്യമങ്ങളിൽകൂടിയും യു.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ച് നടത്തുന്ന കുപ്രചാരണം തടയണമെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡി. സുദർശനൻ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.