യു.പി.എസ്​.സിയുടെ പ്രവർത്തനം സുതാര്യം

തിരുവനന്തപുരം: സുതാര്യവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് യു.പി.എസ്.സിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ. രമേശ് ചെന്നിത്തലയുടെ മകൻെറ സിവിൽ സർവിസ് റാങ്കുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷനും യു.പി.എസ്‍.സിയും. യു.പി.എസ്.സി ശരിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് തന്നെപ്പോലുള്ളവര്‍ക്ക് ഇന്നിവിടെ നില്‍ക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.