സർക്കാറിെൻറ നാല് മിഷനുകളും ചാപിള്ളയായി -എം. വിൻസൻറ് എം.എൽ.എ

സർക്കാറിൻെറ നാല് മിഷനുകളും ചാപിള്ളയായി -എം. വിൻസൻറ് എം.എൽ.എ തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പ ോള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നാല് മിഷനുകളും ചാപിള്ളയായെന്ന് എം. വിൻസൻറ് എം.എൽ.എ. സംസ്ഥാന സർക്കാറിൻെറ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിൻെറ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റിലെ തസ്തികകള്‍ വെട്ടിനിരത്തല്‍, പ്രമോഷന്‍ നിഷേധിക്കല്‍, അശാസ്ത്രീയമായ പഞ്ചിങ് ഉൾപ്പെടെയുള്ള സെക്രട്ടേറിയറ്റ് പ്രതിലോമ നീക്കങ്ങള്‍ക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. സര്‍ക്കാറിന് ശമ്പള കമീഷനെ നിയമിക്കാന്‍പോലും ഇതുവരെ സാധിച്ചില്ല. പി.എസ്.സി പാര്‍ട്ടി സര്‍വിസ് കമീഷനായി മാറി. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ പിണറായിയും മോദിയും സമാനനയങ്ങളാണ് സ്വീകരിക്കുന്നതെന്നും വിന്‍സൻറ് പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എസ്. ജ്യോതിഷ് അധ്യക്ഷനായി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. വിനോദ്, കേരള ലജിസ്ലേചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്, കേരള േലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.