ബൈക്ക് കത്തിനശിച്ചു

നേമം: ഷോപ്പിങ് കോംപ്ലക്‌സിൻെറ പാര്‍ക്കിങ് ഏരിയക്കു സമീപം െവച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. വഴുതക്കാട് സെന്‍ട്രല്‍ പ്ലാസക്കു മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ഡ്യൂക്ക് ബൈക്കാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥാപനത്തിലെ ജനറേറ്ററിനു സമീപത്താണ് വാഹനം െവച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ജനറേറ്ററില്‍ നിന്നുള്ള ചൂട് ഏറ്റാണോ ബൈക്ക് കത്തിയതെന്നു വ്യക്തമല്ല. ചെങ്കല്‍ച്ചുള്ളയില്‍നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് ഫ്രാന്‍സിസ്, ലീഡിങ് ഫയര്‍മാന്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്. ചിത്രവിവരണം: BIKE CAUGHT FIRE__ nemom photo വഴുതക്കാട് സെന്‍ട്രല്‍ പ്ലാസക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ച നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.