കഞ്ചാവുമായി പിടിയിൽ

കഴക്കൂട്ടം: സ്കൂൾ കുട്ടികൾക്ക് വിൽപനക്കായി എത്തിച്ച കഞ്ചാവുമായി പ്രതി പിടിയിൽ. കൊച്ചുവേളി വിനായക നഗർ ആയിരത്ത ോപ്പ് വീട്ടിൽ സജിൻ (19) ആണ് തുമ്പ പൊലീസിൻെറ പിടിയിലായത് 30 ഗ്രാമുള്ള ചെറിയ പൊതികളായാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നത്. സ്കൂൾ കുട്ടികൾക്ക് വിൽപന നടത്തുന്നുവെന്ന് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ സൗത്ത് തുമ്പ വേളി ഗ്രൗണ്ടിനടുത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. sajin ganjavu Prethi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.