മേഖലറാലി

പേരൂർക്കട: എൽ.ഡി.എഫ് തുരുത്തുംമൂല യും പൊതുസമ്മേളനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദ ൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ജെ. സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻമന്ത്രി വി.സുരേന്ദ്രൻ പിള്ള, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ്, പി.എസ്.ഷൗക്കത്ത്, കാട്ടാക്കട ശശി എന്നിവർ സംസാരിച്ചു. മേഖല കൺവീനർ സി.വേലായുധൻ നായർ സ്വാഗതവും ഡി. ഉണ്ണികുട്ടൻ നന്ദിയും പറഞ്ഞു. വട്ടിയൂർക്കാവ്: കേരളത്തിലെ രാഷ്ട്രീയഘടനക്ക് കാതലായ മാറ്റം വരുത്തുന്നതായിരിക്കും അഞ്ച് ഉപെതരഞ്ഞെടുപ്പുകളുടെയും ഫലമെന്ന് ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. എൻ.ഡി.എ വട്ടിയൂർക്കാവ് നിയോജക മണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിവെക്കുന്ന കാശ് കോൺഗ്രസിന് തിരികെ കിട്ടില്ല. ഇടതുപക്ഷം നിലനിൽപിൻെറ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ ചേർന്ന മുൻ ഡി.സി.സി അംഗം ബൈജു ചന്ദ്രനെയും സി.പി.എം പ്രവർത്തകനായ ശ്രീനിവാസനെയും സി.കെ. പത്മനാഭൻ സ്വീകരിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി രാജേഷ്, എൻ.ഡി.എ മണ്ഡലം സെക്രട്ടറി ജയചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.