TVM+KTM+EKM++ഡി.ബി കോളജ്​ അസി. പ്രഫസർ: മൂന്നുശതമാനം സീറ്റുകളിലെ നിയമനം ഹൈകോടതി തടഞ്ഞു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിെല കോളജുകളിൽ അസി. പ്രഫസർ തസ്തികയിെല മൂന്നുശതമാനം ഒഴിവുകളിലേക്ക് നിയമനം തടഞ്ഞ് ഹൈകോടതി. നിയമനം പൂർത്തീകരിക്കരുതെന്നും കോടതി ഉത്തരവില്ലാതെ ഇത്രയും ഒഴിവുകളിൽ നിയമനം നടത്തരുതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ശാരീരിക വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത ഒഴിവുകളിലെ സീറ്റ് നീക്കിവെക്കാതെയാണ് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി ചേർത്തല അരൂർ വൈഷ്ണവത്തിൽ സി.ബി. വിഷ്ണുപ്രസാദ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പൂർണമായും കാഴ്ചശക്തിയില്ലാത്ത ഹരജിക്കാരൻ എം.എയും ബി.എഡും പാസായിട്ടുണ്ട്. നെറ്റും ജെ.ആർ.എഫും നേടിയതിനെത്തുടർന്ന് ഇൗ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. ശാരീരികവൈകല്യമുള്ളവർക്ക് തുല്യഅവസരം ഉറപ്പാക്കാനുള്ള 1995ലെ നിയമപ്രകാരം നിയമനങ്ങളിൽ നിശ്ചിതശതമാനം ഒഴിവുകൾ സംവരണം ചെയ്യണമെന്ന് കഴിഞ്ഞ നവംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പാലിക്കാതെയാണ് അസി. പ്രഫസർ നിയമനത്തിന് ആഗസ്റ്റ് അഞ്ചിന് വിജ്ഞാപനമിറക്കിയത്. നിയമവിരുദ്ധമായ വിജ്ഞാപനത്തിൻെറ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് തങ്ങളുടെ അവസരമില്ലാതാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.