ടെലികോം അദാലത്തും ഒാപൺ ഹൗസും

തിരുവനന്തപുരം: ബി.എസ്.എൻ.എൽ തിരുവനന്തപുരം ബിസിനസ് എരിയയിലെ അദാലത്തും ഒാപൺ ഹൗസും സ്റ്റാച്യു, ഉപ്പളം റോഡിലുള്ള പ്രിൻസിപ്പൽ ജനറൽ മാനേജറുടെ ഒാഫിസിൽ 27ന് 11ന് നടത്തും. ഉപഭോക്താക്കളുടെ ദീർഘകാലമായി പരിഹരിക്കാപ്പെടാത്ത പരാതികൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ. എന്നാൽ പുതിയ പരാതികൾ അന്ന് നടക്കുന്ന ഒാപൺ ഹൗസിൽ പരിഗണിക്കും. പരാതികൾ രേഖകളടക്കം അസി. ജനറൽ മാനേജർ (ഒ.പി), ബി.എസ്.എൻ.എൽ ഭവൻ, സ്റ്റാച്യു, ഉപ്പളം റോഡ്, തിരുവനന്തപുരം 1 വിലാസത്തിൽ സെപ്റ്റംബർ 23ന് മുമ്പ് ലഭിക്കണം. കവറിന് പുറത്ത് 'അദാലത്തിനുള്ള പരാതി' എന്നെഴുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.