സി.ബി.ഐ ഉദ്യോഗസ്​ഥന്​ കൈക്കൂലി വാഗ്​ദാനം; ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്​ഥൻ 16 ലക്ഷവുമായി അറസ്​റ്റിൽ

അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു കോടിയാണ് വാഗ്ദാനം ചെയ്തത് ന്യൂഡൽഹി: അന്വേഷണ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ് ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ 16 ലക്ഷം രൂപയുമായി സി.ബി.ഐ അറസ്റ്റ്ചെയ്തു. മന്ത്രാലയത്തിലെ സെക്ഷൻ ഓഫിസർ ധീരജ് കുമാറാണ് സി.ബി.ഐ ഒരുക്കിയ കെണിയിൽ വീണത്. സി.ബി.ഐ ഐ.പി.എസ് ഓഫിസർക്കെതിരെ കേസെടുത്തത് ഒത്തുതീർക്കാൻ ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സി.ബി.ഐ ഉദ്യോഗസ്ഥൻ ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ആദ്യ ഗഡുവായ 16 ലക്ഷവുമായി വ്യാഴാഴ്ച രാവിലെ എത്തിയ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ അറസ്റ്റ്ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യംചെയ്യുകയാണെന്ന് സി.ബി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.