പൗരത്വ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരും -അമിത്​ ഷാ

--നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കും ഗുവാഹതി: അസമിൽനിന്ന് മാത്രമല്ല രാജ്യത്തെല്ലായിടത്തുമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരും. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 371ാം വകുപ്പ് റദ്ദാക്കില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികളുെട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാറുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിൻെറ മറ്റ് ഭാഗങ്ങളിൽനിന്ന് അകറ്റുകയാണ് ചെയ്തതെന്ന് അമിത് ഷാ ആരോപിച്ചു. ജനുവരി എട്ടിന് ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.