വഫ ഫിറോസിെൻറ ഉന്നത ബന്ധങ്ങൾ: ഇൻറലിജന്‍സ് വിവരം ശേഖരിക്കുന്നു

വഫ ഫിറോസിൻെറ ഉന്നത ബന്ധങ്ങൾ: ഇൻറലിജന്‍സ് വിവരം ശേഖരിക്കുന്നു തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസിൻെറ ഉന്നത ബന്ധങ്ങളെക്കുറിച്ച് സംസ്ഥാന ഇൻറലിജന്‍സ് വിവരം ശേഖരിക്കുന്നു. രണ്ടാംപ്രതിയായ വഫ കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി ഉന്നതങ്ങളില്‍ ബന്ധപ്പെടുന്നതായി െപാലീസിന് വിവരം ലഭിെച്ചന്നാണ് സൂചന. ഇതിൻെറ അടിസ്ഥാനത്തിലാണ് പൊലീസിലും ഐ.എ.എസ് തലത്തിലുമുള്ള ഇവരുടെ ബന്ധങ്ങള്‍ ഇൻറലിജന്‍സ് ശേഖരിക്കുന്നത്. വഫക്കെതിരെ ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസിലും ഇവരുടെ ഉന്നതബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അതേസമയം, വഫ ഫിറോസിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ വരുന്ന ഇടപെടലുകളും ഇൻറലിജൻസ് നിരീക്ഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.