മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.ഇ.എഫ്.ഐ 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം, ജോയൻറ് സെക്രട്ടറി എൻ. സനിൽ ബാബു, തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഹരികുമാർ, ജില്ല സെക്രട്ടറി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം അനന്തകൃഷ്ണൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. കഴിഞ്ഞവർഷം ബി.ഇ.എഫ്.ഐയും ഘടകസംഘടനകളും കൂടി 26 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.