വിവേകാനന്ദപ്പാറയിലേക്ക്​ റോപ് കാർ നടപ്പാക്കും

കന്യാകുമാരി: വിവേകാനന്ദപ്പാറയിലേക്ക് കരയിൽനിന്ന് റോപ് കാർ സൗകര്യവും വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പാലവും നടപ്പാക്കുമെന്ന് കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രി മനുഷ്ക് എൽ. മാണ്ടവിയ അറിയിച്ചു. വ്യാഴാഴ്ച രാവിലെ കന്യാകുമാരി തുറമുഖ ഓഫിസ് സന്ദർശിച്ച മന്ത്രി തുറമുഖം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളഹൗസിൽ അവലോകനയോഗം ചേർന്നു. കലക്ടർ പ്രശാന്ത് എം. വഡ്നേര, തൂത്തുക്കുടി തുറമുഖ ബോഡ് ചെയർമാൻ ടി.കെ. രാമചന്ദ്രൻ, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.