വൈദ്യുതി ചാര്‍ജ് വർധന സര്‍ക്കാറി​െൻറ കെടുകാര്യസ്ഥത -പി.ജെ. ജോസഫ്

വൈദ്യുതി ചാര്‍ജ് വർധന സര്‍ക്കാറിൻെറ കെടുകാര്യസ്ഥത -പി.ജെ. ജോസഫ് തിരുവനന്തപുരം: സര്‍ക്കാറിൻെറ കെടുകാര്യസ്ഥത മൂ ലമാണ് വൈദ്യുതി ചാര്‍ജ് അന്യായമായി വർധിപ്പിക്കേണ്ടിവന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ വൈദ്യുതി ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, അഡ്വ. മാത്യു ജോര്‍ജ്, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, അഡ്വ. രാകേഷ് ഇടപ്പുര, അഡ്വ. വര്‍ഗീസ് മാമ്മന്‍, ജൂണി കുതിരവട്ടം, വി.ആര്‍. രാജേഷ്, പ്രസാദ് ഉരുളികുന്നം, ജോയ് സി. കാപ്പന്‍, ബിജു മാറാച്ചേരി ജോര്‍ജ് സി. വര്‍ഗീസ്, സിജി കട്ടക്കയം, വലിയവിള റഹിം, സാബു വെള്ളിമൂഴിയില്‍, ബിനു കുരുവിള, സജി കൂടാരത്തില്‍, അഭിലാഷ് കരകുളം, അഡ്വ. എസ്. ബിജു, ഷാജി ബാലരാമപുരം, ഷിനു പാലത്തിങ്കല്‍, അനീഷ് കൊക്കര, ജെന്‍സി കടുവുങ്കല്‍, സി.എസ്. അംബരീഷ്, എസ്. പ്രിയങ്ക, സി. ശെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.