കോവളം ജനമൈത്രി പൊലീസ്​ ഇടപെടൽ; ഏകാന്തവാസത്തിൽനിന്ന്​ ജഗദമ്മക്ക്​ മോചനം

വിഴിഞ്ഞം: തടവറക്ക് സമാനമായ കുടുസ്സുമുറിയിലെ ഏകാന്തവാസത്തിൽനിന്ന് 72കാരി ജഗദമ്മക്ക് മോചനം. വഴിയൊരുക്കിയത് കോവ ളം ജനമൈത്രി പൊലീസിൻെറ ഭവന സന്ദർശനം. കോവളം വയ്ക്കോൽ കുളം നടുക്കല്ല് വീട്ടിൽ ജഗദമ്മ (72) യെയാണ് കോവളം പൊലീസ് നേതൃത്വത്തിൽ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വൃത്തിഹീനമായ ഒറ്റമുറിയ്ക്കുള്ളിൽ വിവസ്ത്രയായി കഴിയുകയായിരുന്നു ഇവർ. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർക്ക് മക്കളില്ല. തൊട്ടടുത്തു തന്നെ മറ്റ് ബന്ധുക്കൾ താമസിക്കുന്നുണ്ട് ഇവർ ഭക്ഷണം നൽകാറുണ്ടെന്ന് പറയുന്നു. പൊലീസ് ഇവരെ സമീപിച്ചപ്പോൾ അടുത്ത ദിവസം തന്നെ ആ മുറിയിൽ നിന്ന് മാറ്റാമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ, അടുത്ത ദിവസം പൊലീസ് എത്തുമ്പോഴും വൃത്തിഹീനമായ മുറിയിൽ തന്നെ വൃദ്ധ കഴിയുകയായിരുന്നു തുടർന്ന്, പൊലീസ് ഇവരെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവളം സ്റ്റേഷനിലെ എ.എസ് .ഐ അശോകൻ, എസ്.സി.പി.ഒ ഷിബുനാഥ് എന്നിവർ നടത്തിയ വിവരശേഖരണത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.